Saturday, July 21, 2007

Marakkan parayaruthee...

മറക്കാൻ മാത്രം പറയരുതേ..
മരിക്കാന്‍ പറഞ്ഞാലും മനസ്സേ..മരിക്കാന്‍ പ
ഞ്ഞാലും....

എന്നിലലിഞ്ഞലിഞ്ഞെന്നെ ഞാനാക്കിയ
എൻ്റെ കിനാവുകളെ നീ.......മറക്കാന്‍ പറയരു
തേ...
( മറക്കാന്‍....... )

ചുംബനം കൊണ്ടെ
ൻ്റെ ചിന്തയിലാകവേ...
സൌഗന്ധികം പൂത്ത രാവുകളില്‍..

നിന്നിലെ നിന്നില്‍ അലിഞ്ഞലിഞ്ഞൊന്നായി...
എന്നിലെ സര്‍വവും തന്നതല്ലേ ഞാന്‍ തന്നതല്ലേ.. ?
( മറക്കാന്‍...... )

ini engottu...

കരഞ്ഞു കലങ്ങിയ മോഹങ്ങള്‍..
കരിഞ്ഞു കരിഞ്ഞമരും നേരം...

കറുത്ത രാവിന്‍ കരാള ഹസ്തം..
കഴുത്തറുക്കാന്‍ നില്‍ക്കുന്നു...എന്‍...
കഴുത്തറുക്കാന്‍ നില്‍ക്കുന്നൂ.....

ജീവിതമെന്നൊരു..മഹാ.. ശിബിരം
മനസ്സിനുള്ളില്‍..ഒതുങ്ങുന്നു..

പഞ്ചവികാരം മാത്രം നമ്മി
ല്‍
മാമുനിതന്‍ തപസ്സാടുന്നു...

അറിയില്ലറിയില്ലെങ്ങൊട്ട്....അറിയില്ലെങ്ങൊട്ട്..
ഈ മരുഭൂവില്‍ നീ ഇല്ലാതെ ഞാനിനി എങ്ങോട്ടെങ്ങോട്ട്‌.. ?

അരുതേ..എന്നൊന്നോതീടാന്‍..
അര്‍ഹതയില്ലെന്നറിയാമെന്‍..

അല്‍പം നീരസഭാവം പോലും.
എന്നെന്നേക്കുമകറ്റീടാം

ജീവനെ എന്നുടെ പ്രണയത്തിൻ്റെ
ജീവനെ തന്നെ എടുത്തീടാം.

ഇല്ലില്ലില്ലിനി ഞാന്‍ എ
ൻ്റെ 
മൊഹത്തോടൊരു കഥ പറയാന്‍

ഒരു തരി ചാരം ആയിട്ടെങ്ങിലും
ഒാര്‍മകളായവള്‍ ഉണ്ടെന്നില്‍..........

Thursday, April 12, 2007

അറിയൂ...മനുക്ഷ്യാ അറിയൂ.... !!!

മരിക്കുവനല്ല ജീവിക്കുന്നത്‌
എന്നു നിനച്ച നീ വിഢീ

അറിയുക അറിയുക നീയിന്നു-
മെന്നും മരിച്ചു കൊണ്ടേയിരിക്കുന്നു

നിന്‍ ജീവകോശങ്ങളൊന്നായൊന്നായ്‌
മരണം പുല്‍കിക്കഴിഞ്ഞു

നിൻ്റെ മോഹങ്ങളും നിൻ്റെ സ്വപ്ന-
ങ്ങളും മരണം കണ്ടവരല്ലേ... ?

വീണ്ടും ജനിക്കുമാ മോഹത്തിനായി നീ
എന്തൊക്കെ എന്തൊക്കെ ചെയ്തൂ

അച്ഛനല്ല ഇവനച്ഛനല്ലെന്നു നീ
അച്ഛനേ നോക്കി പറഞ്ഞൂ...!!

അമ്മയല്ല ഇതെ
ൻ്റെമ്മയല്ലെന്നു
നീ അമ്മയെ നോക്കി പറഞ്ഞു..!!

കൊച്ഛു കിടാങ്ങളെ പിച്ചിച്ഛീന്തി
നിന്‍ മോഹ
ത്തിനിട്ടു കൊടുത്തു

നി
ൻ്റെ ദാഹത്തെ തീ ർക്കുവാനാകാതെയാ
കൊച്ചു പൈതല്‍ പിടഞ്ഞു

ഇല്ല ഞാന്‍ വിടുകില്ലെന്നു ചൊന്നന്നു
കൊച്ചു കിടാവിന്നും നല്‍കി

മരണം മരണമെന്നാ സൌഗന്ധിക
പൂവു നീ ചുംബിച്ചു നല്‍കി

ഇനിയെന്തു വേണം ചൊല്ലൂ
അറിയാതെ നില്‍ക്കുന്ന വിഡ്ഢി

മരണം നിന്നെയും പുല്‍കാന്‍
വിതുംബി നില്‍ക്കുന്നെന്നൊ
ന്നറിയൂ... ഒന്നറിയൂ....!!!

ഇത്ര മനോഹരമായൊരീ ഭൂമിയില്‍
എന്തിനു നീ കൊടുതെൻ്റെ

ദൈവമെ നീ തന്നെ ചൊല്ലൂ
ഇവനെന്തിനീ മോഹങ്ങള്‍ നല്‍കീ.... ?

നിന്നെയും കൊല്ലുന്ന രാക്ഷസനായീ
ജന്‍മം പഴാക്കുവാനോ.... ?

അറിയൂ മനുക്ഷ്യാ അറിയൂ
നിന്നെപുണര്‍ന്നു നില്‍ക്കുന്നൂ മരണം....!!

വഴി വിട്ട നിൻ്റെ  മോഹങ്ങളെല്ലാം
വിരിഞ്ഞു മുറുക്കി നില്‍ക്കുന്നൂ...!!

കാതതിരിപ്പ്‌..

ആരെയോ ഞാന്‍ കാതതു നിന്നാ
പൂമരതതിന്‍ ചായയില്‍
ഇളം കാറ്റു വന്നിട്ടോമനിച്ഛൊരു
പൂവിറുതതു തന്നു പോയ്‌

ആ സുഗധമവിടെയാകെ
അലിഞ്ഞലിഞ്ഞു തീരവെ
എന്നോമനക്കു നല്‍കുവാനായ്‌
നെഞ്ജിനുള്ളില്‍ വച്ചു ഞാന്‍

എന്നു വരും എന്നു വരും
എന്നുവരുമെന്‍ സഖീ
എന്നു വന്നാലും നിനക്കായ്‌
നെഞ്ജിനുള്ളില്‍ കാതതിടാം ഇതു നെഞ്ജിനുള്ളില്‍ കാതതിടാം....

Monday, April 2, 2007

എണ്റ്റെ പ്രണയത്തിനായ്‌

മനസ്സിണ്റ്റെ താഴ്‌വരയില്‍
മധുരിക്കും ഓര്‍മകളാല്‍
കുടില്ലൊന്നു കെട്ടി ഞാനെ-
നെന്‍ കിനാവുകളൊടൊപ്പം
(മനസ്സി.... )

ജീവണ്റ്റെ ജീവനാമെന്‍
പ്രണയമെ നിനക്കായാ
കൂട്ടിലിരുന്നു ഞാനെന്‍
പാട്ടുകള്‍ പാടാന്‍.....
(മനസ്സി.... )

കളകളം ചൊല്ലുന്ന അരു-
വികള്‍ നന്തുണി കൊട്ടും
കൂ കൂ പാടും കുയില്ലമ്മ
ശ്രുതിയും മീട്ടും.......

വരുമോ നീ എന്നോടൊപ്പം
ഒരുമിച്ഛു പാട്ടു പാടാന്‍
എന്നെ ഞാനാക്കിയെന്‍
പ്രണയമെ എണ്റ്റെ കൂടേ.... ?
(മനസ്സി........ )

Saturday, March 31, 2007

എണ്റ്റെ ഒാര്‍ക്കുട്ട്‌ കൂട്ടുകാരി ആദ്യമായ്‌ വിളിച്ഛപ്പൊാല്‍..

ഒരു വാക്കു കേട്ടു കൊതി തീരും മുന്‍പേ
കരളേ നീ നിശബ്ധമായ്‌ അതെന്തേ...

കള കള നാദമാം നിന്‍ മധു പുഞ്ചിരി
മധുരമായ്‌ എന്നില്‍ അലിഞ്ഞിടുംബോള്‍

ജന്‍മജന്‍മങ്ങളായ്‌ കാതതിരിക്കുന്നു
ഞാന്‍ ഈ കള കൂചനം ഒന്നു കേള്‍ക്കാന്‍

മനസ്സിന്‍ മനസ്സിലെ സ്വപ്നങ്ങള്‍ ആദ്യ്മായ്‌
മൊട്ടിട്ടു വിടരാന്‍ കൊതിച്ഛ നാള്‍കള്‍

വെറുതെ വിധിയാണിന്നതു എന്നു ഞാന്
‍മനസ്സെ സദയം വിശ്വസ്സിക്കാം.......

Tuesday, March 27, 2007

To my orkut friend....

ഒരു നൊൊക്കു പൊൊലും ഞാന്‍ കണ്ടിട്ടില്ല
ഒരു വാക്കു പൊൊലും ഞാന്‍ കേട്ടിട്ടില്ല

തരളമാം എന്നിലെ ഹ്രിദയതെത
അനുദിനം പുളകിതമാക്കുന്ന നിന്നേ..
ഒരു നൊൊക്കു പൊൊലും ഞാന്‍ കണ്ടിട്ടില്ല
ഒരു വാക്കു പൊൊലും ഞാന്‍ കേട്ടിട്ടില്ല

അറിയില്ലറിയില്ലെന്നിക്കിന്നുമെന്നിലെ
ചപല വികാരങ്ങളെല്ലാം
അറിയതെയെന്‍ മനം ചുംബനം കൊണ്ടിന്നു
പുണരാന്‍ കൊതിക്കുന്നതെന്തേ ?

ഒരു നൊൊക്കു പൊൊലും ഞാന്‍ കണ്ടിട്ടില്ല
ഒരു വാക്കു പൊൊലും ഞാന്‍ കേട്ടിട്ടില്ല.....