Saturday, July 21, 2007

ini engottu...

കരഞ്ഞു കലങ്ങിയ മോഹങ്ങള്‍..
കരിഞ്ഞു കരിഞ്ഞമരും നേരം...

കറുത്ത രാവിന്‍ കരാള ഹസ്തം..
കഴുത്തറുക്കാന്‍ നില്‍ക്കുന്നു...എന്‍...
കഴുത്തറുക്കാന്‍ നില്‍ക്കുന്നൂ.....

ജീവിതമെന്നൊരു..മഹാ.. ശിബിരം
മനസ്സിനുള്ളില്‍..ഒതുങ്ങുന്നു..

പഞ്ചവികാരം മാത്രം നമ്മി
ല്‍
മാമുനിതന്‍ തപസ്സാടുന്നു...

അറിയില്ലറിയില്ലെങ്ങൊട്ട്....അറിയില്ലെങ്ങൊട്ട്..
ഈ മരുഭൂവില്‍ നീ ഇല്ലാതെ ഞാനിനി എങ്ങോട്ടെങ്ങോട്ട്‌.. ?

അരുതേ..എന്നൊന്നോതീടാന്‍..
അര്‍ഹതയില്ലെന്നറിയാമെന്‍..

അല്‍പം നീരസഭാവം പോലും.
എന്നെന്നേക്കുമകറ്റീടാം

ജീവനെ എന്നുടെ പ്രണയത്തിൻ്റെ
ജീവനെ തന്നെ എടുത്തീടാം.

ഇല്ലില്ലില്ലിനി ഞാന്‍ എ
ൻ്റെ 
മൊഹത്തോടൊരു കഥ പറയാന്‍

ഒരു തരി ചാരം ആയിട്ടെങ്ങിലും
ഒാര്‍മകളായവള്‍ ഉണ്ടെന്നില്‍..........

1 comment:

മുസാഫിര്‍ said...

ഒരു ജീവിതനിരാശ ലൈനാണല്ലോ മാഷെ .എന്തു പറ്റി ??