Thursday, April 12, 2007

അറിയൂ...മനുക്ഷ്യാ അറിയൂ.... !!!

മരിക്കുവനല്ല ജീവിക്കുന്നത്‌
എന്നു നിനച്ച നീ വിഢീ

അറിയുക അറിയുക നീയിന്നു-
മെന്നും മരിച്ചു കൊണ്ടേയിരിക്കുന്നു

നിന്‍ ജീവകോശങ്ങളൊന്നായൊന്നായ്‌
മരണം പുല്‍കിക്കഴിഞ്ഞു

നിൻ്റെ മോഹങ്ങളും നിൻ്റെ സ്വപ്ന-
ങ്ങളും മരണം കണ്ടവരല്ലേ... ?

വീണ്ടും ജനിക്കുമാ മോഹത്തിനായി നീ
എന്തൊക്കെ എന്തൊക്കെ ചെയ്തൂ

അച്ഛനല്ല ഇവനച്ഛനല്ലെന്നു നീ
അച്ഛനേ നോക്കി പറഞ്ഞൂ...!!

അമ്മയല്ല ഇതെ
ൻ്റെമ്മയല്ലെന്നു
നീ അമ്മയെ നോക്കി പറഞ്ഞു..!!

കൊച്ഛു കിടാങ്ങളെ പിച്ചിച്ഛീന്തി
നിന്‍ മോഹ
ത്തിനിട്ടു കൊടുത്തു

നി
ൻ്റെ ദാഹത്തെ തീ ർക്കുവാനാകാതെയാ
കൊച്ചു പൈതല്‍ പിടഞ്ഞു

ഇല്ല ഞാന്‍ വിടുകില്ലെന്നു ചൊന്നന്നു
കൊച്ചു കിടാവിന്നും നല്‍കി

മരണം മരണമെന്നാ സൌഗന്ധിക
പൂവു നീ ചുംബിച്ചു നല്‍കി

ഇനിയെന്തു വേണം ചൊല്ലൂ
അറിയാതെ നില്‍ക്കുന്ന വിഡ്ഢി

മരണം നിന്നെയും പുല്‍കാന്‍
വിതുംബി നില്‍ക്കുന്നെന്നൊ
ന്നറിയൂ... ഒന്നറിയൂ....!!!

ഇത്ര മനോഹരമായൊരീ ഭൂമിയില്‍
എന്തിനു നീ കൊടുതെൻ്റെ

ദൈവമെ നീ തന്നെ ചൊല്ലൂ
ഇവനെന്തിനീ മോഹങ്ങള്‍ നല്‍കീ.... ?

നിന്നെയും കൊല്ലുന്ന രാക്ഷസനായീ
ജന്‍മം പഴാക്കുവാനോ.... ?

അറിയൂ മനുക്ഷ്യാ അറിയൂ
നിന്നെപുണര്‍ന്നു നില്‍ക്കുന്നൂ മരണം....!!

വഴി വിട്ട നിൻ്റെ  മോഹങ്ങളെല്ലാം
വിരിഞ്ഞു മുറുക്കി നില്‍ക്കുന്നൂ...!!

1 comment:

KUTTAN GOPURATHINKAL said...

orukunjupoovinte chiriyil,
orusowhrudathinte thanalil,
orumrudusparsana smrithiyil
orukulirkaatinte chirakil

orthunokkoo,jeevitham JEEVITHAARHAM thanne
pinne, invitation koduthal udane sadyakku odiyeththunna onnalla maranam. CHEER UP